അറ്റ്ലാന്റിക് സമുദ്രത്തിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നു, മുന്നറിയിപ്പ് നൽകി NOAA

By: 600110 On: Aug 19, 2023, 8:14 PM

 

 

യു.എസ്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷനിലെ (NOAA) ഉദ്യോഗസ്ഥർ ഈ വർഷം അറ്റ്‌ലാന്റിക് സമുദ്രത്തിൽ സാധാരണ ഉണ്ടാകുന്നതിന് മുകളിൽ ശക്തിയുള്ള ഒരു ചുഴലിക്കാറ്റ് ഉണ്ടാകാൻ ഇടയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു. സമുദ്രങ്ങളും അന്തരീക്ഷവും ചൂടാകുന്നതിനാലാണ് ഇത്തരമൊരു ചുഴലിക്കാറ്റ് രൂപപ്പെടുന്നത് എന്നാണ് നിഗമനം. NOAA പ്രകാരം മെയ് മാസത്തിൽ 30% ആയിരുന്നു കൊടുങ്കാറ്റ് ഉണ്ടാകാനുള്ള സാധ്യത. എന്നാൽ അത് ഇപ്പോൾ 60% ആയി വർദ്ധിച്ചു.

14 മുതൽ 21 വരെ കൊടുങ്കാറ്റുകൾക്ക് സാധ്യതയുണ്ട് (കാറ്റിന്റെ വേഗത ≥62 km/h), 6 മുതൽ 11 വരെ ചുഴലിക്കാറ്റായി മാറിയേക്കാം (കാറ്റിന്റെ വേഗത ≥119 km/h), 2 മുതൽ 5 വരെ വലിയ ചുഴലിക്കാറ്റുകളായി മാറുമെന്നും പ്രവചിക്കുന്നു. ചുഴലിക്കാറ്റിന്റെ രൂപീകരണത്തെ ചെറുക്കുന്നുണ്ടെങ്കികും, അറ്റ്ലാന്റിക് സമുദ്രത്തെ ചൂടുപിടിപ്പിക്കുന്നതിന് എൽ നിനോ എന്ന കാലാവസ്ഥാ പ്രതിഭാസം കാരണമാകുന്നുണ്ട്. ഉഷ്ണമേഖലാ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിനെ പരിമിതപ്പെടുത്തുന്ന ഘടകങ്ങൾ ഇനി വരാനിരിക്കുന്ന ചുഴലിക്കാറ്റിന്റെ സീസണിൽ ഉണ്ടാകാനിടയില്ല എന്ന് NOAA വ്യക്തമാക്കിയിട്ടുണ്ട്. മുൻ ചുഴലിക്കാറ്റുകളിൽ നിന്ന് ഇപ്പോഴും കരകയറാത്ത പ്രദേശങ്ങളിൽ ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്.