കാട്ടുതീയില്‍ നിന്നുള്ള നാശനഷ്ടങ്ങള്‍ ബേസിക് ഓട്ടോ ഇന്‍ഷുറന്‍സ് കവര്‍ ചെയ്യില്ലെന്ന് ജനങ്ങളെ ഓര്‍മിപ്പിച്ച് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ബീസി. ഇത്തരം സംഭവങ്ങളില്‍ പരിരക്ഷ ലഭിക്കുന്നതിന് വാഹന ഉടമകള്‍ സ്വകാര്യ ഇന്‍ഷുററില്‍ നിന്ന് ഓപ്ഷണല്‍ കോംപ്രിഹെന്‍സീവ് അല്ലെങ്കില്‍ സ്‌പെസിഫൈഡ് പെരില്‍സ് കവറേജ് പര്‍ച്ചേസ് ചെയ്യേണ്ടതുണ്ടെന്ന് ഐസിബിസി അറിയിച്ചു. എന്നാല്‍ ഇതിനകം കാട്ടുതീ ബാധിച്ച പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഓപ്ഷണല്‍ ഇന്‍ഷുറന്‍സ് പര്‍ച്ചേസ് ചെയ്യാന്‍ വളരെ കാലതാമസമെടുത്തേക്കാം.
സ്‌പെസിഫൈഡ് പെരില്‍സ് കവറേജില്‍ മോഷണം, ഭൂകമ്പം, ഇടിമിന്നല്‍, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് എന്നിവ ഉള്‍പ്പെടുന്നു.