മരിയയുടെ കൊലപാതകിയെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർത്ഥിച്ചു

By: 600084 On: Aug 19, 2023, 1:25 PM

പി പി ചെറിയാൻ, ഡാളസ്.

പസദേന,(ടെക്സാസ്) -11 വയസ്സുകാരി മരിയ ഗോൺസാലസ് ശനിയാഴ്ച അപ്പാർട്ട്മെന്റിൽ ശ്വാസം മുട്ടിച്ച് ലൈംഗികമായി പീഡിപ്പിച്ചു കൊലെപെടുത്തിയതുമായി ബന്ധപ്പെട്ട് 18 കാരനായ ജുവാൻ കാർലോസ് ഗാർസിയ-റോഡ്രിഗസിന്റെ ഫോട്ടോ പസഡെന പോലീസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടു.

11 വയസ്സുകാരി മരിയ ഗോൺസാലസിന്റെ മൃതദേഹം കട്ടിലിനടിയിൽ കഴുത്ത് ഞെരിച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു ഗ്വാട്ടിമാലയിൽ നിന്നുള്ള  ജുവാൻ കാർലോസ് ഗാർസിയ-റോഡ്രിഗസ് മറ്റ് രണ്ട് പേരോടൊപ്പം നാലാഴ്ചയോളം പെൺകുട്ടി താമസിച്ചിരുന്ന അതേ അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് താമസിച്ചിരുന്നതെന്നും എന്നാൽ പിന്നീട് അവിടെ നിന്ന് പോയെന്നും പോലീസ് പറഞ്ഞു.

വൈകിട്ട് നാല് മണിയോടെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ വെച്ചാണ് ഇയാളെ അവസാനമായി കണ്ടത്. അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മെയിന്റനൻസ് സ്റ്റാഫ് ഉൾപ്പെടെയുള്ള എല്ലാ അപ്പാർട്ട്മെന്റ് കോംപ്ലക്‌സ് ജീവനക്കാരും അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചുവെന്നും ഈ ഘട്ടത്തിൽ അതിൽ ഉൾപ്പെട്ടതായി തോന്നുന്നില്ലെന്നും പസദേന പിഡി പറയുന്നു.

വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ അലക്കുകൊട്ടയ്ക്കുള്ളിൽ പ്ലാസ്റ്റിക് ട്രാഷ് ബാഗിനുള്ളിൽ നിന്നാണ് മരിയയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.

ക്രൈം സ്‌റ്റോപ്പർമാർ ഈ കേസിൽ പ്രതികളെ കണ്ടെത്താൻ സഹായിക്കുന്ന  വിവരങ്ങൾ നൽകുന്നവർക്ക്  $5,000 പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. www.crime-stoppers.org-ൽ ഓൺലൈനായോ  713-222-TIPS (8477) എന്ന നമ്പറിൽ വിളിച്ചോ അല്ലെങ്കിൽ ക്രൈം സ്റ്റോപ്പേഴ്‌സ് മൊബൈൽ ആപ്പ് വഴിയോ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാം.