നയപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ അധികാരം നൽകണമെന്ന് സുപ്രീം കോടതിയോട് കേന്ദ്രം

By: 600021 On: Aug 19, 2023, 12:30 PM

സർക്കാർ ഉൾപ്പെടുന്ന കേസുകളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്ക് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ കരട് സമർപ്പിച്ചു. നയപരമായ വിഷയങ്ങളിൽ തീരുമാനം സർക്കാരിന് വിടണമെന്നും കോടതിയിൽ പറയുന്ന വാദങ്ങളുടെ പേരിൽ സർക്കാർ അഭിഭാഷകർക്കെതിരെ കോടതിയലക്ഷ്യം പാടില്ലെന്നും കേന്ദ്രം കരടിൽ നിർദ്ദേശിച്ചു. ജുഡീഷ്യറിയും സർക്കാരും തമ്മിൽ സൗഹാർദ്ദപരവും അനുകൂലവുമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നാണ് കേന്ദ്രത്തിൻ്റെ വാദം.നേരത്തെ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സുപ്രീം കോടതിയും രണ്ട് തട്ടിലായിരുന്നു.