യുദ്ധരംഗത്ത് അത്യാധുനിക ലേസര്‍ സാങ്കേതികവിദ്യ വികസിപ്പിച്ച് ചൈന

By: 600021 On: Aug 19, 2023, 11:53 AM

യുദ്ധരംഗത്ത് നിർണായകമായ അത്യാധുനിക ലേസർ സംവിധാനം കണ്ടെത്തി ചാങ്ഷയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ടെക്നോളജിയിലെ ചൈനീസ് ശാസ്ത്രജ്ഞർ. ലേസറുകളുടെ പ്രവർത്തന സമയത്ത് ഉണ്ടാകുന്ന അപകടകരമായ താപത്തെ പൂർണ്ണമായും ഇല്ലാതാക്കുന്നതും ചൂടാകാതെ തന്നെ അനന്തമായി ഉപയോഗിക്കാവുന്നതുമാണ് ഈ സാങ്കേതിക വിദ്യ. വേണ്ടത്ര ദൂരത്തിൽ ലേസർ ബീം ഉപയോഗിക്കാനും ഇത് ഉപയോഗിച്ച് സാധിക്കും.ദൂരപരിധി വളരെ വലിയതാണെന്നതും ചൈന വികസിപ്പിച്ച ലേസർ ബീമിന്റെ പ്രത്യേകതയാണ്. പരമ്പരാഗത മിസൈൽ അധിഷ്ഠിത സംവിധാനങ്ങളെ അപേക്ഷിച്ച് ചെലവുകുറഞ്ഞതുമാണ് പുതിയ സംവിധാനം. സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് പോലുള്ള ഉപഗ്രഹങ്ങൾക്കെതിരെ പോലും ലേസർ ആയുധങ്ങൾ ഉപയോഗിക്കാം. ഇതോടെ ഊർജ ആയുധ സാങ്കേതിക വിദ്യയിൽ വലിയ മുന്നേറ്റമാണ് ചൈന കൈവരിച്ചത്.ഉയർന്ന ഗ്രേഡ് ലേസർ സംവിധാനങ്ങൾ വികസിപ്പിക്കാനും പരീക്ഷിക്കാനും മുൻപ് യുഎസ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. സൂപ്പർസോണിക് മിസൈലുകൾ പോലും നശിപ്പിച്ച ചില ആയുധങ്ങളും ഉൾപ്പെടുന്നതായിരുന്നു പരീക്ഷണം. എന്നാൽ ഉയർന്ന ഭാരവും വലിപ്പവും കാരണം പദ്ധതികൾ റദ്ദാക്കുകയായിരുന്നു.കൂടാതെ,ഏതാനും കിലോമീറ്ററുകൾ മാത്രമായിരുന്നു യുഎസ് പരീക്ഷിച്ച ലേസർ ആയുധങ്ങളുടെ ദൂരപരിധി.