അമേരിക്കയിൽ ഒന്നര നൂറ്റാണ്ടിനിടെ റെക്കോർഡ് ചൂട് രേഖപ്പെടുത്തിയത് ജൂലൈ മാസമെന്ന് നാസ.

By: 600021 On: Aug 19, 2023, 11:32 AM

കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടെ ചരിത്രത്തിലെ എറ്റവും ചൂടേറിയ മാസം 2023ലെ ജൂലൈ ആണെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ഗോഡാർഡ് ഇൻസ്റ്റിറ്റ്യൂട്ട്സ് ഡയറക്ടർ ഗാവിൻ ഷ്മിഡ്. 1880 മുതലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. തെക്കൻ അമേരിക്ക, വടക്കൻ അമേരിക്ക, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രദേശങ്ങളിലും അന്‍റാർട്ടിക്കൻ ഉപദ്വീപിലുമാണ് അതി തീവ്ര ചൂട് അനുഭവപ്പെട്ടത്. 'കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള ആളുകളെയും ആവാസവ്യവസ്ഥയെയും ബാധിക്കുന്നുണ്ടെന്ന് നാസ ആസ്ഥാനത്തെ ശാസ്ത്രജ്ഞയും മുതിർന്ന കാലാവസ്ഥാ ഉപദേഷ്ടാവുമായ കാതറിൻ കാൽവിൻ വ്യക്തമാക്കി.