ആല്‍ബെര്‍ട്ടയിലെ പ്രൊവിന്‍ഷ്യല്‍ ലാബുകളിലേക്ക് ഡൈനാലൈഫിന്റെ കമ്മ്യൂണിറ്റി ലാബ് സര്‍വീസുകള്‍ തിരികെ കൊണ്ടുവരുമെന്ന് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. ഡൈനാലൈഫ് മെഡിക്കല്‍ ലാബിലെ എല്ലാ സ്റ്റാഫുകളെയും ഉപകരണങ്ങളും മറ്റ് പ്രോപ്പര്‍ട്ടികളും വര്‍ഷാവസാനത്തോടെ എഎച്ച്എസിന്റെ ഉടമസ്ഥതയിലുള്ള ആല്‍ബെര്‍ട്ട പ്രിസിഷന്‍ ലാബ്‌സിന്(APL) വില്‍ക്കാന്‍ തത്വത്തില്‍ കരാര്‍ ഒപ്പിട്ടതായി റെഡ്ഡീറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഹെല്‍ത്ത്മിനിസ്റ്റര്‍ അഡ്രിയാന ലാഗ്രാഞ്ച് വ്യക്തമാക്കി.
എഎച്ച്എസിന്റെ ലാബ് സിസ്റ്റത്തെ സ്ഥിരപ്പെടുത്തുന്നതിന് ആല്‍ബെര്‍ട്ട പ്രിസിഷന്‍ ലാബുകളിലേക്കോ എപിഎല്ലുകളിലേക്കോ ഡൈനാലൈഫിന്റെ ലാബ് സര്‍വീസുകള്‍ വിജയകരവും സുഗമവുമായി മാറ്റാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് മിനിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
കരാറിന്റെ തുക, മറ്റ് അന്തിമ വിശദാംശങ്ങള്‍ എന്നിവ സംബന്ധിച്ച് ഒന്റാരിയോ മുനിസിപ്പല്‍ എംപ്ലോയീസ് റിട്ടയര്‍മെന്റ് സിസ്റ്റം(OMERS), നോര്‍ത്ത് കരോലിന ആസ്ഥാനമായുള്ള ലബോറട്ടറി കോര്‍പ്പറേഷന്‍ ഓഫ് അമേരിക്ക(LabCorp) എന്നിവയുമായി ഇപ്പോഴും ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണെന്ന് ലാഗ്രാഞ്ച് പറഞ്ഞു. ഡൈനാലൈഫ് മെഡിക്കല്‍ ലാബ്‌സ് കമ്മ്യൂണിറ്റി സര്‍വീസുകള്‍ എഡ്മന്റണ്‍ മേഖലയ്ക്ക് പുറത്തേക്ക് വിപുലീകരിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് എഎച്ച്എസ് പുതിയ കരാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.