ഡൊണാൾഡ് ട്രംപിന് വിഷം നിറച്ച കത്ത് അയച്ച ക്യുബെക്ക് സ്വദേശിനിക്ക് 22 വർഷം തടവ്

By: 600110 On: Aug 18, 2023, 6:16 PM

 

 

2020 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വിഷം നിറച്ച കത്ത് അയച്ചതായി സമ്മതിച്ച ക്യുബെക്ക് ആക്ടിവിസ്റ്റ് പാസ്കൽ ഫെറിയറിന് ഏകദേശം 22 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 56 കാരിയായ ഫെറിയർ, വീട്ടിലുണ്ടാക്കിയ റിസിൻ എന്ന വിഷം അടങ്ങിയ ഭീഷണി കത്ത് ട്രംപിന് അയച്ചതുൾപ്പെടെ ഒൻപത് ജൈവ ആയുധങ്ങൾ ഉപയോഗിച്ചതായി കുറ്റം സമ്മതിച്ചു. 'രാഷ്ട്രീയ പ്രേരിത അക്രമം' എന്ന കുറ്റം ഇവർക്കുമേൽ ചുമത്തിയെങ്കിലും തന്റെ പ്രവർത്തനങ്ങൾ ഒരു തരം ആക്ടിവിസമാണെന്ന് അവർ അവകാശപ്പെട്ടു.

2020-ൽ കാനഡ-യു.എസ് അതിർത്തിയിൽ വച്ചാണ് ഫെറിയർ അറസ്റ്റിലായത്. ആ സമയത്ത് ഇവരുടെ കൈവശം നിറച്ച കൈത്തോക്കും വെടിക്കോപ്പുകളും മറ്റ് വസ്തുക്കളും ഉണ്ടായിരുന്നു. ടെക്‌സാസിലെ ചില ഉദ്യോഗസ്ഥർക്കും ഇവർ സമാനമായ കത്തുകൾ അയച്ചിരുന്നു. ഇതും വിചാരണയിൽ ഉൾപ്പെട്ടു. പുനരധിവാസത്തിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഫെറിയറിന്റെ പ്രവർത്തനങ്ങൾ അവരുടെ പ്രഖ്യാപിത ഉദ്ദേശ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കോടതി വിലയിരുത്തി. ശിക്ഷ ആരംഭിക്കുമ്പോൾ, ഫെറിയറിനെ കാനഡയിലേക്ക് നാടുകടത്തും. ജയിവാസത്തിൽ ഇളവുകൾ ലഭിക്കുന്നില്ല എന്നും അധികൃതർ ഉറപ്പുവരുത്തും.