ഫെഡറല്‍, പ്രവിശ്യാ സര്‍ക്കാരുകളുടെ ധനസഹായത്തോടെ ക്യുബെക്കില്‍ ഇവി ബാറ്ററി മെറ്റീരിയല്‍ പ്ലാന്റ് നിര്‍മിക്കുമെന്ന് ഫോര്‍ഡ് 

By: 600002 On: Aug 18, 2023, 12:12 PM

 


ഫെഡറല്‍, പ്രവിശ്യാ സര്‍ക്കാരുകളുടെ ധനസഹായത്തോടെ ക്യുബെക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ ബാറ്ററി മെറ്റീരിയലുകള്‍ക്കായി 1.2 ബില്യണ്‍ ഡോളറിന്റെ നിര്‍മാണ പ്ലാന്റ് നിര്‍മിക്കുന്നുവെന്ന് ഫോര്‍ഡ് മോട്ടോര്‍ അറിയിച്ചു. നിര്‍മാണ പ്ലാന്റിന്റെ പകുതിയോളം ചെലവും ഫെഡറല്‍, പ്രവിശ്യാ സര്‍ക്കാരുകളാണ് വഹിക്കുന്നത്. പരിസ്ഥിതിക്കും സമ്പദ് വ്യവസ്ഥയ്ക്കും അനുയോജ്യമായതെന്ന് അവകാശപ്പെടുന്ന പദ്ധതിക്കായി ഓരോ സര്‍ക്കാരും 322 മില്യണ്‍ ഡോളര്‍ വീതമാണ് ചെലവഴിക്കുന്നത്. 

ക്യുബെക്കിലെ ബെക്കന്‍കൂറില്‍ 280,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് നിര്‍മാണ പ്ലാന്റ് നിര്‍മിക്കുന്നത്. പ്രവിശ്യയിലെ ആദ്യ നിക്ഷേപമാണിത്. റീജിയണല്‍ ഇലക്ട്രിക് വെഹിക്കിള്‍ ഇക്കോസിസ്റ്റം നിര്‍മിക്കാന്‍ പ്ലാന്റ് പ്രയോജനപ്പെടുമെന്ന് കമ്പനി വ്യക്തമാക്കി.