വിശ്വാസം വളര്‍ത്തിയെടുക്കാന്‍ കാനഡയില്‍ ഗവണ്‍മെന്റ് ഐഡി ബേസ്ഡ് വേരിഫിക്കേഷന്‍ അവതരിപ്പിച്ച് ലിങ്ക്ഡ്ഇന്‍ 

By: 600002 On: Aug 18, 2023, 10:09 AM

 

തങ്ങളുടെ കാനഡയിലെ ഉപയോക്താക്കള്‍ക്ക് അവരുടെ ഓണ്‍ലൈന്‍/ ഡിജിറ്റല്‍ ഐഡന്റിറ്റി വേരിഫൈ ചെയ്യുന്നതിന് ഗവണ്‍മെന്റ് ഐഡി ബേസ്ഡ് വേരിഫിക്കേഷന്‍ അവതരിപ്പിച്ച് ലിങ്ക്ഡ്ഇന്‍. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം അതിന്റെ 22 മില്യണ്‍ കനേഡിയന്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഗവണ്‍മെന്റ് ഐഡന്റിഫിക്കേഷന്റെ പകര്‍പ്പ് ലിങ്ക്ഡ്ഇന്നുമായുള്ള പങ്കാളിത്തമുള്ള തേഡ് പാര്‍ട്ടി കമ്പനിക്ക് നല്‍കി അവരുടെ പ്രൊഫൈലുകള്‍ പരിശോധിക്കാനുള്ള ഓപ്ഷന്‍ നല്‍കുന്നതായി കമ്പനി അറിയിച്ചു. സ്പ്രിംഗ് സീസണ്‍ മുതല്‍ യുഎസില്‍ അവതരിപ്പിച്ചിരിക്കുന്ന വേരിഫിക്കേഷന്‍ രീതിയാണിത്. ഇതാണ് കാനഡയിലും നടപ്പിലാക്കാന്‍ പോകുന്നത്. 

ഉപയോക്താക്കള്‍ക്ക് പ്ലാറ്റ്‌ഫോമിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ യുഗത്തില്‍ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനും ഈ രീതി പ്രയോജനകരമാണെന്ന് ലിങ്ക്ഡ്ഇന്‍ കനേഡിയന്‍ കണ്‍ട്രി മാനേജര്‍ ഡയാന ലു പറഞ്ഞു. 

2022 ജൂലൈ മുതല്‍ ഡിസംബര്‍ വരെ കമ്പനി 201,000 വ്യാജ അക്കൗണ്ടുകള്‍ തടസ്സപ്പെടുത്തിയതായി ലിങ്ക്ഡ്ഇന്നിന്റെ കമ്മ്യൂണിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. വ്യാജ അക്കൗണ്ടുകള്‍ വഴി ഐഡന്റിറ്റി സുരക്ഷിതമല്ലെന്ന് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തതിന് തുടര്‍ന്നാണ് വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തി നീക്കം ചെയ്തത്. ഉപയോക്താക്കള്‍ക്ക് കമ്പനിക്ക് മേലുള്ള വിശ്വാസ്യത തകരാന്‍ ഇത് കാരണമാകും. അതിനാല്‍ ഗവണ്‍മെന്റ് ബെസ്ഡ് ഐഡി ഉപയോഗിച്ച് വേരിഫിക്കേഷന്‍ ചെയ്യുന്നത് ആധികാരിമായി സുരക്ഷ വര്‍ധിപ്പിക്കാന്‍ ഗുണം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി.