പിതാവ് ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

By: 600084 On: Aug 18, 2023, 9:21 AM

പി പി ചെറിയാൻ, ഡാളസ്.

ഒക്‌ലഹോമ: പിതാവ് ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതായി ഒക്ലഹോമ സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. മക്കൾ മൂന്നുപേരും  10 വയസ്സിന് താഴെയുള്ളവരാണ്. ബുധനാഴ്ച രാത്രി സ്ഥലത്തെത്തിയ പോലീസ് വെടിയേറ്റ അഞ്ച് പേരെ കണ്ടെത്തി രാത്രി പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മൂന്ന് പേർ മരിച്ചിരുന്നു.

റൂബൻ അർമെൻഡാരിസ് (28), ഒരു കുട്ടി എന്നിവരെ  സമീപത്തെ ആശുപത്രികളിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

അർമെൻഡാരിസും  29 കാരിയായ കസാന്ദ്ര ഫ്ലോറസും വിവാഹിതരാണെന്നും എന്നാൽ വേർപിരിഞ്ഞവരാണെന്നും  അർമെൻ‌ഡാരിസ് നാല് പേരെ വെടിവച്ചശേഷം ആത്മഹത്യ ചെയ്തതായിരിക്കാം  എന്ന് പോലീസ് പറഞ്ഞു "കൂട്ടക്കൊലയിലേക്ക് നയിച്ച സംഭവങ്ങളുടെ  അന്വേഷണം തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

9 വയസ്സുള്ള ഹിലാരി അർമെൻ‌ഡാരിസ്, 5 വയസ്സുള്ള ദമാരിസ് അർമെൻ‌ഡാരിസ്, 2 വയസ്സുള്ള മത്തിയാസ് അർ‌മെൻ‌ഡാരിസ് എന്നീ  മൂന്ന് കുട്ടികളെ തിരിച്ചറിഞ്ഞു . “ഇത് യഥാർത്ഥമല്ല. റൂബനിൽ നിന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അവൾക്ക് 17 വയസ്സുള്ളപ്പോൾ മുതൽ അവർ ഒരുമിച്ചാണ്, അതിനാൽ അവർ വളരെക്കാലമായി ഒരുമിച്ചാണെന്ന് ഫ്ലോറസിന്റെ ഉറ്റ സുഹൃത്ത് ജെന്നിഫർ ജോൺസൺ  പറഞ്ഞു.

അന്വേഷണം വളരെ പ്രാരംഭ ഘട്ടത്തിലാണ്, കൂട്ടക്കൊലയിലേക്ക് നയിച്ച സംഭവങ്ങൾ  കൂട്ടിച്ചേർക്കാൻ ഡിറ്റക്ടീവുകൾ  ശ്രമിക്കുന്നു," പോലീസ് പ്രസ്താവനയിൽ പറഞ്ഞു.