തിരഞ്ഞെടുപ്പ് കേസിൽ ട്രംപിനൊപ്പം പാസ്റ്ററും 18 പേരും കുറ്റാരോപിതർ

By: 600084 On: Aug 18, 2023, 9:11 AM

പി പി ചെറിയാൻ, ഡാളസ്.

ജോർജിയ :  2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോർജിയയിൽ ഇടപെടൽ നടത്തിയെന്നാരോപിച്ചുള്ള കേസിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ഇല്ലിനോയിസ് പാസ്റ്ററും മറ്റ് 18 പേരും കുറ്റാരോപിതരായി. ജോർജിയയിലെ ഒരു ഗ്രാൻഡ് ജൂറി, ലൂഥറൻ ചർച്ച്-മിസൗറി സിനഡ് വിഭാഗത്തിലെ പാസ്റ്ററായ റവ. സ്റ്റീഫൻ ക്ലിഫ്ഗാർഡ് ലീയെയും ജോർജിയയിലെ ഫുൾട്ടൺ കൗണ്ടിയിൽ  നിയമവിരുദ്ധമായി ഗൂഢാലോചന നടത്തുകയും അതിൽ പങ്കെടുക്കുകയും ചെയ്ത 18 പേർക്കെതിരെ കുറ്റം ചുമത്തിയതായി റിലിജിയൻ ന്യൂസ് സർവീസ് പറയുന്നു.

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനും തെറ്റായ മൊഴികളും രേഖകളും ആവശ്യപ്പെടാൻ ഗൂഢാലോചന നടത്തിയതിനും ലീക്കെതിരെ പ്രത്യേകം കുറ്റം ചുമത്തി. 2020 ഡിസംബറിൽ, ജോർജിയയിലെ ഒരു സ്യൂട്ട്‌കേസിൽ നിന്ന് വ്യാജ ബാലറ്റുകൾ പുറത്തെടുത്തെന്ന് ട്രംപ്  ആരോപിച്ച് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷം ജോർജിയയിലെ തിരഞ്ഞെടുപ്പ് പ്രവർത്തക റൂബി ഫ്രീമാന്റെ വീട്ടിലേക്ക് പോയി. അവർ തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയെന്ന് മുൻ പ്രസിഡന്റ് അവകാശപ്പെട്ടു.

കുറ്റപത്രം അനുസരിച്ച്, റവ. സ്റ്റീഫൻ ,റൂബി ഫ്രീമാന്റെ വാതിലിൽ മുട്ടി, പുറത്തിറങ്ങി, പിന്നീട് പാസ്റ്ററുടെ കാർ അവളുടെ ഡ്രൈവ്വേയിൽ പാർക്ക് ചെയ്തു. ആശങ്കാകുലനായ ഫ്രീമാൻ പോലീസിനെ വിളിച്ചു. പോലീസ്  തന്റെ വാഹനത്തിൽ പാസ്റ്ററെ സമീപിച്ചു. ഫ്രീമാന്റെ വാതിലിൽ താൻ മുട്ടിയതായി പാസ്റ്റർ  സമ്മതിച്ചു. താൻ മുമ്പ്  "കാലിഫോർണിയയിൽ ഒരു സർജന്റ്" ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  പിന്നീട് ന്യൂയോർക്ക് സിറ്റിയിൽ പോലീസ് ചാപ്ലിയായും സേവനമനുഷ്ഠിചിരുന്നതായാണ് പോലീസ് റിപ്പോർട്ട് ഫ്രീമാനുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് ലീ ഓഫീസറോട് ആവശ്യപ്പെട്ടു, എന്നാൽ, ഫ്രീമാൻ പാസ്റ്ററുടെ  അഭ്യർത്ഥന നിരസിച്ചു.

2020 നവംബർ 3-ന് ജോർജിയയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോർജിയയിലെ ഫുൾട്ടൺ കൗണ്ടിയിൽ നടന്ന ഒരു ഔദ്യോഗിക നടപടിയുടെ  ഭാഗമായി  ഫ്രീമാനുമായി ബന്ധപ്പെടാനായിരുന്നു  ലീയുടെ ശ്രമമെന്ന് കുറ്റപത്രം അവകാശപ്പെട്ടു. ലീയുടെ ഓഫർ ഫ്രീമാൻ നിരസിച്ചതിന് ആഴ്ചകൾക്ക് ശേഷം  ഫ്രീമാനുമായി കൂടിക്കാഴ്ച നടത്തുകയും തിരഞ്ഞെടുപ്പ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചില്ലെങ്കിൽ ജയിൽ ശിക്ഷ അനുഭവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറ്റപത്രത്തിന് മുമ്പ്, ചിക്കാഗോയുടെ പ്രാന്തപ്രദേശമായ ഇല്ലിനോയിയിലെ ഓർലാൻഡ് പാർക്കിലുള്ള ലിവിംഗ് വേഡ് ലൂഥറൻ ചർച്ചിൽ ഞായറാഴ്ച ലീ ഇയ്യോബിന്റെ പുസ്തകത്തെക്കുറിച്ചുള്ള ഒരു പ്രസംഗം നടത്തി. ചൊവ്വാഴ്ച, സഭയുടെ ഒരു വക്താവ് ലീ ഇടക്കാല പദവിയിൽ സേവനമനുഷ്ഠിച്ചുവെന്നും ഇപ്പോൾ പാസ്റ്ററല്ലെന്നും അഭിപ്രായപ്പെട്ടു.