ബി.സി. യിലെ തൊഴിൽ സാഹചര്യങ്ങളിൽ അതൃപ്തി, നഴ്സുമാർ മറ്റ് തൊഴിലുകളിലേയ്ക്ക് മാറുന്നു

By: 600110 On: Aug 17, 2023, 6:51 PM

 

 

ബ്രിട്ടിഷ് കൊളംബിയയിൽ പരമ്പരാഗത ആരോഗ്യ കേന്ദ്രങ്ങളിൽ നഴ്‌സുമാരുടെ കുറവ് അനുഭവപ്പെടുന്നു. പരിചയസമ്പന്നരായ നിരവധി പ്രൊഫഷണലുകളാണ് സ്പാ, കോസ്മെറ്റിക് ക്ലിനിക്കുകൾ, സ്വകാര്യ മെഡിക്കൽ പ്രാക്ടീസുകൾ എന്നിവയിലെ റോളുകളിലേക്ക് ചുവടുമാറ്റം നടത്തുന്നത്. കാരെൻ ടാൻ എന്ന ഒരു റെജിസ്റ്റേർഡ് നഴ്‌സ്, ബി.സി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നതിൽ നിന്ന് വിരമിച്ച് ഒരു മെഡിക്കൽ സ്പായിൽ ഉപഭോക്താക്കളെ കൈകാര്യം ചെയ്യുന്ന ജോലിയിലേയ്ക്ക് മാറി. കൂടിയ ജോലി സമയവും ക്രമരഹിതമായ ഷെഡ്യൂളുകളും വിട്ട് മെച്ചപ്പെട്ട തൊഴിലിലേയ്ക്ക് മാറുന്നതിനുവേണ്ടിയാണ് ഇത് ചെയ്തത് എന്ന് അവർ പറയുന്നു.

ബി.സി. യിലെ സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങളും വർദ്ധിച്ചുവരുന്ന രോഗികളുടെ അക്രമവും നഴ്‌സുമാരെ ജോലിയിൽ നിന്ന് അകറ്റുന്ന ഘടകങ്ങളായി നഴ്‌സസ് യൂണിയൻ എടുത്തുകാണിക്കുന്നു. നഴ്‌സ്-പേഷ്യന്റ് അനുപാതവും മെച്ചപ്പെട്ട ആരോഗ്യ പിന്തുണയും ഉൾപ്പെടെ മെച്ചപ്പെട്ട സാഹചര്യങ്ങൾക്കായി യൂണിയൻ വാദിക്കുന്നു. ബി.സി. ആരോഗ്യ മന്ത്രാലയം സാഹചര്യത്തെ അംഗീകരിക്കുകയും നഴ്‌സുമാരെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള നടപടികൾ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. പ്രവിശ്യയുടെ ആരോഗ്യ മേഖലയിലേയ്ക്ക് അന്തർദ്ദേശീയ വിദ്യാഭ്യാസമുള്ള നഴ്‌സുമാരുടെ പ്രവേശനം സുഗമമാക്കുന്നത് ഉൾപ്പടെയുള്ള നീക്കങ്ങൾ ആരോഗ്യ മന്ത്രാലയം ചെയ്യുന്നുണ്ട്.