ആൽബർട്ടയിൽ സ്കൂൾ ബസ് ഡ്രൈവർമാർക്ക് ക്ഷാമം, പരിഹാരം തേടി ബസ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ

By: 600110 On: Aug 17, 2023, 6:47 PM

 

 

ആൽബർട്ടയിലെ സ്കൂൾ ബസ് കമ്പനികൾ ഡ്രൈവർമാരുടെ ഗണ്യമായ കുറവ് നേരിടുന്നു. ഡ്രൈവർമാരുടെ എണ്ണത്തിൽ പ്രവിശ്യയിലുടനീളം 15 മുതൽ 25 ശതമാനം വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. ആൽബർട്ട സ്കൂൾ ബസ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (ASBCA) പ്രസിഡന്റ് മാർക്ക് ക്രിച്ച്, ഡ്രൈവർ ക്ഷാമം വിശാലമായ തൊഴിലാളി ക്ഷാമവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കരുതുന്നു. കൂടുതൽ ഡ്രൈവർമാരെ ആകർഷിക്കാൻ മെച്ചപ്പെട്ട ശമ്പള നിരക്കുകൾ, ആനുകൂല്യങ്ങൾ, ജോലിസ്ഥലത്തെ മെച്ചപ്പെട്ട സംസ്കാരം എന്നിവയുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറയുന്നു.

പുതിയ ഡ്രൈവർമാരെ ജോലിക്ക് എടുക്കുന്നത് എളുപ്പമാക്കുന്നതിനായി ഡ്രൈവർ പരിശീലനത്തിന് ധനസഹായം നൽകിക്കൊണ്ട് പ്രവിശ്യാ സർക്കാർ പ്രശനം പരിഹരിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. നിരവധി പേർ ഈ നീക്കം ഗുണകരമാണ് എന്ന് അംഗീകരിക്കുന്നു. അസുഖമുള്ള ദിവസങ്ങളിൽ മതിയായ കവറേജ്, ദൈർഘ്യമേറിയ ബസ് റൂട്ടുകൾ, ദൈർഘ്യമേറിയ കാത്തിരിപ്പ് സമയം തുടങ്ങിയ പ്രശ്നങ്ങളാണ് ഡ്രൈവർമാരുടെ ക്ഷാമം മൂലം വിദ്യാർത്ഥികൾക്ക് നേരിടേണ്ടിവരുന്നത്. ഇതിനൊരു പരിഹാരം കണ്ടെത്തുന്നതിനായി സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ, രക്ഷിതാക്കൾ, ഡ്രൈവർമാർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് സെപ്റ്റംബറിൽ ഒരു യോഗം ചേരാൻ ASBCA ആലോചിക്കുന്നുണ്ട്. ഡ്രൈവർമാരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സമയബന്ധിതവുമായ ഗതാഗത സൗകര്യം ഉറപ്പാക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം.