ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത വൈദ്യശാസ്ത്ര ആഗോള ഉച്ചകോടിക്ക് ഗുജറാത്തിലെ ഗാന്ധി നഗറിൽ തുടക്കമായി. ലോകാരോഗ്യ സംഘടനയും ആയുഷ് മന്ത്രാലയും സംയുക്തമായി സംഘടിപ്പിച്ച ഉച്ചകോടി കേന്ദ്ര മന്ത്രി മൻസൂഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു. ലോക ആരോഗ്യ സംഘടന കഴിഞ്ഞവർഷം പരമ്പരാഗത വൈദ്യശാസ്ത്രത്തിന് ഗ്ലോബൽ സെൻറർ സ്ഥാപിച്ചിരുന്നു. ഗാന്ധിനഗറിൽ ചേർന്ന ജി 20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി വെർച്വലായി അഭിസംബോധന ചെയ്തു.ഉച്ചകോടി നാളെ സമാപിക്കും.