ഏരിസ് എന്നറിയപ്പെടുന്ന ഇജി 5.1 വേരിയന്റിനെ പ്രതിരോധിക്കാന്‍ വരും മാസങ്ങളില്‍ പുതിയ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിക്കുമെന്ന് ക്യുബെക്ക് സര്‍ക്കാര്‍. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ഇജി 5.1 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ക്രിസ്റ്റിന്‍ ദുബെ അറിയിച്ചു. ഫാള്‍ സീസണില്‍ ക്യാമ്പയിന്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ദുബെ വ്യക്തമാക്കി. ഇത് സംബന്ധിച്ച് വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമാണ് ആര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കേണ്ടത്, എപ്പോള്‍ നല്‍കണം എന്നൊക്കെയുള്ള കാര്യങ്ങളില്‍ തീരുമാനമാവുകയുള്ളൂ. നിലവില്‍ മറ്റ് നിയന്ത്രണങ്ങളോ നിബന്ധനകളോ മാനദണ്ഡങ്ങളോ പ്രഖ്യാപിക്കുന്നില്ലെന്നും ദുബെ അറിയിച്ചു.