കാനഡയുടെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ജൂലൈയില്‍ 3.3 ശതമാനമായാണ് ഉയര്‍ന്നതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോര്‍ട്ട് കാണിക്കുന്നു. പണപ്പെരുപ്പം ഉയരാനുണ്ടായ പ്രധാന കാരണം ആല്‍ബെര്‍ട്ടയിലെ ഊര്‍ജ വിലയിലുണ്ടായ വര്‍ധനവാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ ചൂണ്ടിക്കാട്ടി. കാനഡയിലുടനീളം വൈദ്യുതി നിരക്ക് കഴിഞ്ഞ മാസം 11.7 ശതമാനമാണ് ഉയര്‍ന്നത്. ആല്‍ബെര്‍ട്ടയില്‍ നിരക്ക് 127.8 ശതമാനമാണ് ഉയര്‍ന്നത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ജൂലൈയില്‍ 30.6 ശതമാനം വര്‍ധനയാണ് മോര്‍ട്ട്ഗേജ് ചെലവ്. ഈ വിഭാഗത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായത്. അസ്ഥിരമായ വിലകള്‍ ബാങ്ക് ഓഫ് കാനഡയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. സാമ്പത്തിക മാന്ദ്യത്തിന് കാരണമാകാതെയും പ്രശ്നം കൂടുതല്‍ വഷളാക്കാന്‍ അനുവദിക്കാതെയും പണപ്പെരുപ്പം ഒന്ന് മുതല്‍ മൂന്ന് ശതമാനം വരെയുള്ള ലക്ഷ്യ പരിധിക്കുള്ളില്‍ എത്തിക്കണമെന്ന വെല്ലുവിളിയാണ് ബാങ്ക് ഓഫ് കാനഡയ്ക്ക് മുന്നിലുള്ളത്.