ആല്‍ബെര്‍ട്ട-നോര്‍ത്ത്‌വെസ്റ്റ് ടെറിറ്ററീസ് കാട്ടുതീ: കത്തിയെരിഞ്ഞത് പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിനേക്കാള്‍ നാല് മടങ്ങ് വലിപ്പമുള്ള പ്രദേശം

By: 600002 On: Aug 17, 2023, 10:18 AM

 

 

നോര്‍ത്ത്‌വെസ്റ്റ് ടെറിറ്ററീസിലെയും ആല്‍ബെര്‍ട്ടയിലെയും കാട്ടുതീ ചുട്ടെരിച്ചത് പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിന്റെ നാലിരട്ടി വിസ്തൃതിയുള്ള പ്രദേശം. 200 ല്‍ അധികം കാട്ടുതീകളാണ് നോര്‍ത്ത്‌വെസ്റ്റ് ടെറിട്ടറീസില്‍ സജീവമായി പടര്‍ന്നുകൊണ്ടിരിക്കുന്നത്. യെല്ലോനൈഫിലും കാട്ടുതീ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ഇവിടെ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ താമസക്കാര്‍ നഗരമൊഴിയണമെന്ന് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. 

നിയന്ത്രണാതീതമായി കാട്ടുതീ പടര്‍ന്നതോടെ പ്രദേശിക അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. സൗത്ത് സ്ലേവ്, നോര്‍ത്ത് സ്ലേവ് മേഖലകളിലെ സ്ഥിതിഗതികള്‍ അതിവേഗം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഫോര്‍ട്ട് സ്മിത്ത്, ഹേ റിവര്‍ കമ്മ്യൂണിറ്റികള്‍ അപകടാവസ്ഥയിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രദേശങ്ങളില്‍ നിന്ന് ഘട്ടം ഘട്ടമായി ആളുകളെ ഒഴിപ്പിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.