കാനേഡിയൻ പൗരത്വം ഉപേക്ഷിച്ഛ് ഇന്ത്യന്‍ പൗരത്വം തിരികെ സ്വീകരിച്ച് ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍. സ്വാതന്ത്ര്യ ദിനാശംസകള്‍ക്കൊപ്പം സര്‍ക്കാര്‍ രേഖകളുടെ ചിത്രവും ഉൾപ്പെടുത്തിയ ട്വീറ്റിലാണ് അക്ഷയ് ഇക്കാര്യം അറിയിച്ചത്. 'മനസ്സും പൗരത്വവും, രണ്ടും ഇന്ത്യനാണ്. സ്വാതന്ത്ര്യ ദിനാശംസകള്‍' എന്നായിരുന്നു അക്ഷയുടെ ട്വീറ്റ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് അക്ഷയ് കുമാറിൻ്റെ പൗരത്വം ഏറെ ചർച്ചയായിരുന്നു. താൻ ഇന്ത്യന്‍ പൗരത്വം തിരികെ സ്വീകരിക്കുമെന്നും ഇതിനായുള്ള നിയമ നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നുമായിരുന്നു അന്ന് താരത്തിൻ്റെ പ്രതികരണം. തൻ്റെ സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന് പിന്നാലെ മറ്റെന്തെങ്കിലും ചെയ്യാമെന്ന് കരുതിയാണ് 1990 ൽ അക്ഷയ് കാനേഡിയൻ പൗരത്വം സ്വീകരിച്ചത്. എന്നാൽ 90കളിലെ സാഹചര്യമല്ല ഇപ്പോഴെന്നും തൻ്റെ സിനിമകൾ പ്രേക്ഷകര്‍ സ്വീകരിക്കുന്നതിനാലാണ് കനേഡിയന്‍ പാസ്‌പോര്‍ട്ട് മാറ്റുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2019ല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിരുന്നെങ്കിലും കോവിഡ് കാലം പ്രതിസന്ധിയായെന്നും അക്ഷയ് പ്രതികരിച്ചു.