ഓണാഘോഷത്തിന് സൗജന്യ ഓണകിറ്റുകൾ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

By: 600021 On: Aug 16, 2023, 6:33 PM

ഈ വർഷത്തെ ഓണാഘോഷണത്തോടനുബന്ധിച്ഛ് സംസ്ഥാനത്തെ എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. റേഷൻ കടകൾ മുഖേന 6,07,691 കിറ്റുകൾ വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് 32 കോടി രൂപ മുൻകൂറായി അനുവദിക്കും. 5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകൾ നൽകും. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവ ഉൾപ്പെടുന്നതാണ് കിറ്റ്.