SMA ചികിത്സയിലൂടെ 42 കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകിയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്

By: 600021 On: Aug 16, 2023, 5:59 PM

പൊതുജന പങ്കാളിത്തത്തോടെ നടത്തിയ SMA ചികിത്സയിലൂടെ 42 കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകാൻ കഴിഞ്ഞ ഒരു വർഷം കൊണ്ട് സാധിച്ചെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ക്രൗഡ് ഫണ്ടിംഗ് വഴി സുമനസ്സുകളുടെ സഹായം കുഞ്ഞുങ്ങൾക്ക് ലഭിച്ചെന്നും ഒരു പേരില്ലാ പദ്ധതിയിലൂടെയാണ് കഴിഞ്ഞ ഒരു വർഷമായി SMA എന്ന രോഗത്തിനുള്ള ചികിത്സാ സഹായം നൽകി വരുന്നതെന്നും മന്ത്രി പറഞ്ഞു.അപൂർവരോഗങ്ങളുടെ രോഗനിർണയം, ചികിത്സാ, തെറാപ്പികൾ, സാന്ത്വനപരിചരണം തുടങ്ങിയവ കൂടുതൽ ഊർജിതമാക്കുമെന്നും രോഗങ്ങൾക്ക് വേണ്ട പരിചരണവും പിന്തുണയും ഉറപ്പാക്കാൻ കേരള സർക്കാർ ഉടൻ പദ്ധതി ആരംഭിക്കുമെന്നും പറഞ്ഞ മന്ത്രി പദ്ധതിക്കായി പേര് നിർദ്ദേശിക്കാനും അഭ്യർത്ഥിച്ചു. പൊതുജന നിർദ്ദേശങ്ങളിൽ നിന്നും ഏറ്റവും അനുയോജ്യമായ പേര് പദ്ധതിക്കായി തെരഞ്ഞെടുക്കും. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 9072306310 എന്ന നമ്പറിലേക്ക് എസ്.എം.എസ് ആയോ വാട്സ്ആപ്പിലോ അയക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.