ജി 20 ഡിജിറ്റൽ ഇക്കണോമി വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് ബാംഗ്ലൂരിൽ തുടക്കം

By: 600021 On: Aug 16, 2023, 5:36 PM

നാല് ദിവസത്തെ ജി20 ഡിജിറ്റൽ ഇക്കണോമി വർക്കിംഗ് ഗ്രൂപ്പ് - മന്ത്രിതല യോഗങ്ങൾ ബംഗളൂരുവിൽ ആരംഭിച്ചു. ഇലക്ട്രോണിക്സ് - ഐടി മന്ത്രാലയ സെക്രട്ടറി അൽകേഷ് കുമാർ ശർമ വർക്കിംഗ് ഗ്രൂപ്പ് യോഗം ഉദ്ഘാടനം ചെയ്തു. മന്ത്രി തല യോഗത്തിൽ ഒപ്പിടുന്നതിന് അന്തിമ രേഖ അവതരിപ്പിക്കുമെന്നും യോഗം ചെറിയ വ്യത്യാസങ്ങൾ പരിഹരിക്കും എന്നും മന്ത്രി പറഞ്ഞു. ഇതിനായി 17 പേജ് വരുന്ന കൃത്യവും സംക്ഷിപ്തവുമായ രേഖ തയ്യാറാക്കിയതായും അദ്ദേഹം അറിയിച്ചു. ഡിജിറ്റൽ സമ്പദ് വ്യവസ്ഥ, സൈബർ സുരക്ഷ, ഡിജിറ്റൽ വൈദഗ്ധ്യം, ഡിജിറ്റൽ ഇടപാടുകളിലും നൈപുണ്യത്തിലും താഴ്ന്നതും ഇടത്തരവുമായ സമ്പത്ത് വ്യവസ്ഥകളെ പിന്തുണയ്ക്കുക സംബന്ധിച്ച് സമഗ്രമായ കൂടിയാലോചനകൾക്കും ശേഷമാണ് രേഖ തയ്യാറാക്കിയത് എന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ വിവരങ്ങൾ, പൗരന്മാർക്ക് സേവനങ്ങളെത്തിക്കൽ, ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ വളർച്ച തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗം ചർച്ച ചെയ്യും.

അതേസമയം, ജി 20 ഫിലിം ഫെസ്റ്റിവലിന് ന്യൂഡൽഹിയിൽ തുടക്കമായി. മുതിർന്ന നടൻ വിക്ടർ ബാനർജിയും ഇന്ത്യയുടെ ഷേർപ്പ അമിതാബ് കാന്തും സംയുക്തമായി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. സത്യജിത് റേയുടെ പഥേർ പാഞ്ചാലിയാണ് ഉദ്ഘാടന ചിത്രം.