സൂര്യനെകുറിച്ച് പഠിക്കുന്ന ആദ്യ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ ദൗത്യമായ ആദിത്യ L-1 ഉപഗ്രഹം ഈ മാസം വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. സൗരാന്തരീക്ഷം, സൗര കാന്തിക കൊടുങ്കാറ്റുകൾ, ഭൂമിക്ക് ചുറ്റുമുള്ള പരിസ്ഥിതിയിൽ അതിൻറെ സ്വാധീനം എന്നിവ പഠിക്കാൻ ഏഴ് ഉപകരണങ്ങൾ ഉപഗ്രഹത്തിൽ ഉണ്ടായിരിക്കും. 1.5 ദശലക്ഷം കിലോമീറ്റർ അധികം ദൂരമുള്ള L-1 എന്ന ഹാലോ വിക്ഷേപണ ശേഷം 109 ഭൗമദിനങ്ങൾ എടുത്താവും ബ്രഹ്മണ പഥത്തിൽ എത്തുക. ബംഗളൂരുവിലെ U .R റാവു ഉപഗ്രഹ കേന്ദ്രം വികസിപ്പിച്ച ആദിത്യ L-1 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ കഴിഞ്ഞദിവസം എത്തിച്ചിരുന്നു.