ചാന്ദ്രയാൻ 3 അവസാന ഭ്രമണ പഥത്തിൽ; ലാൻ്റർ നാളെ യാത്ര തുടരും

By: 600021 On: Aug 16, 2023, 5:07 PM

ചന്ദ്രയാൻ മൂന്നിന്റെ അവസാന ബ്രമണപഥ താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ. ചന്ദ്രനിൽ നിന്ന് 153 മുതൽ 163 കിലോമീറ്റർ വരെ ചാന്ദ്ര ബ്രമണപഥത്തിലേക്ക് പേടകം അടുപ്പിച്ചു. നാളെ ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയും 30 കിലോമീറ്റർ അടുത്തും ഭ്രമണപഥത്തിൽ എത്തുന്ന പേടകത്തിലെ പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്നും വേർപെടുന്ന ലാൻ്റർ അതിൻ്റെ യാത്ര തുടരും. 23ന് വൈകിട്ട് 5.47 ന് ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തോട് ചേർന്ന് മാൻസിനസ് ക്രൈറ്റർ ഭാഗത്ത് ലാൻഡറിനെ ഇറക്കുകയാണ് ഐഎസ്ആർഒയുടെ ലക്ഷ്യം. ലക്ഷ്യം കൈവരിക്കുന്നതോടെ ചന്ദ്രനിൽ പേലോട് ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയേക്കും.