ഇന്ത്യൻ ആർമിയുടെ ‘ബാറ്റിൽ ഓഫ് മൈൻഡ്സ്’ 2023 - ക്വിസ് മത്സരത്തിന് തുടക്കമായി. ഡൽഹി കന്റോൺമെന്റിലെ മനേക്ഷാ സെന്ററിലാണ് മത്സരങ്ങൾ നടത്തുന്നത്. കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സായുധ സേനയുടെ വിജയാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരം ബൗദ്ധിക വളർച്ചയെ പരിപോഷിപ്പിക്കുക രാജ്യത്തുടനീളമുള്ള യുവമനസ്സുകളെ പ്രചോദിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ 1.5 ലക്ഷം സ്കൂളുകളിൽ നിന്നായി 1.5 കോടി വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തേക്കും.