ആല്‍ബെര്‍ട്ടയിലേക്ക് കുടിയേറ്റം വര്‍ധിക്കുന്നു; ഒപ്പം  വീടുകളുടെ വിലയും ഉയരുന്നു 

By: 600002 On: Aug 16, 2023, 11:32 AM

 


കാനഡയിലെ മറ്റ് പ്രവിശ്യകളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നും ഉള്‍പ്പെടെ ആല്‍ബെര്‍ട്ടയിലേക്ക് കുടിയേറുന്നവരുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അഫോര്‍ഡബിളായ വീടുകള്‍, ഉയര്‍ന്ന വരുമാനമുള്ള ജോലി, ജീവിത നിലവാരം, ഗ്രോസറികളുടെ വില തുടങ്ങിയ കാര്യങ്ങളെല്ലാം ശ്രദ്ധയോടെ നോക്കികണ്ട് വിലയിരുത്തിയതിന് ശേഷമാണ് ആളുകള്‍ ആല്‍ബെര്‍ട്ടയിലേക്ക് കുടിയേറുന്നത്. കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്റെ(CREA) സമീപകാല കണക്കുകള്‍ കാണിക്കുന്നത്  2023 ആദ്യ പാദത്തില്‍ കാനഡയില്‍ മറ്റിടങ്ങളില്‍ നിന്ന് 31,000 ത്തിലധികം ആളുകള്‍ പ്രവിശ്യയിലെത്തിയിട്ടുണ്ടെന്നാണ്. കൂടുതലും ബീസി, ഒന്റാരിയോ എന്നിവടങ്ങളില്‍ നിന്നാണ് ആളുകളെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രവിശ്യയിലേക്കുള്ള കുടിയേറ്റത്തില്‍ 44.7 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്ന് അസോസിയേഷന്‍ പറയുന്നു. എന്നാല്‍ കുടിയേറ്റം വീടുകളുടെ വില വര്‍ധനയിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

തങ്ങളുടെ ഉപഭോക്താക്കള്‍ കൂടുതല്‍ അഫോര്‍ഡബിളായ വീടും ലൈഫ്‌സറ്റൈലുമാണ് തേടുന്നതെന്നും അത് ആല്‍ബെര്‍ട്ട വാഗ്ദാനം ചെയ്യുന്നുണ്ടെന്നും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുള്ളവര്‍ പറയുന്നു. കുടിയേറ്റം ആല്‍ബെര്‍ട്ടയിലെ വീടുകളുടെ വില വര്‍ധിപ്പിക്കുമെന്ന് അവര്‍ സമ്മതിക്കുന്നു.

ബീസി, ഒന്റാരിയോ പോലുള്ള പ്രവിശ്യകളിലെ നഗരങ്ങള്‍ ഏറ്റവും ചെലവേറിയതാണ്. അവിടെ നിന്നും ആല്‍ബെര്‍ട്ടയിലേക്കാണ് ആളുകള്‍ കൂടുതലായി കുടിയേറാന്‍ ലക്ഷ്യമിടുന്നത്.