ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം. സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചത് നടന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മനസ്സും പൗരത്വവും- രണ്ടും ഹിന്ദുസ്ഥാനി എന്ന് നടന്‍ ട്വിറ്ററില്‍ കുറിച്ചു. 2011ലാണ് അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരത്വം സ്വീകരിക്കുന്നത്. കുടുംബത്തിനൊപ്പം കാനഡയില്‍ താമസിച്ചുവരികയായിരുന്ന താരം ആ രാജ്യത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു.
കനേഡിയന്‍ പൗരത്വത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ടിട്ടുള്ളയാളാണ് അക്ഷയ് കുമാര്‍. സാംസ്‌കാരിക, സിനിമ രംഗത്തെ ഇന്ത്യയുമായുളള ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 2011 ല്‍ കാനഡയില്‍ അധികാരത്തിലെത്തിയ കണ്‍സര്‍വേറ്റീസ് ഗവണ്‍മെന്റാണ് അക്ഷയ് കുമാറിന് കനേഡിയന്‍ പൗരത്വം സമ്മാനിച്ചത്.
കനേഡിയന്‍ പൗരത്വം സ്വീകരിച്ചതോടെ അക്ഷയ് കുമാരിന്റെ ഇന്ത്യന്‍ പൗരത്വവും നഷ്ടമാകുകയായിരുന്നു. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹത്തിന് ഇന്ത്യന്‍ പൗരത്വം വീണ്ടും ലഭിക്കുന്നത്.