ഹൈബ്രിഡ് വര്‍ക്ക് മോഡലുകള്‍ ജനപ്രീതി നേടുന്നു; കാനഡയില്‍ ഓഫീസ് വേക്കന്‍സി റേറ്റ് 2024 ല്‍ ഉയര്‍ന്നേക്കാം: റിപ്പോര്‍ട്ട് 

By: 600002 On: Aug 16, 2023, 10:06 AM

 

ഹൈബ്രിഡ് വര്‍ക്ക് മോഡലുകളുടെ ഉയര്‍ച്ച കമ്പനികളെ ഓഫീസ് സ്‌പേസ് കുറയ്ക്കാന്‍ പ്രേരിപ്പിക്കുന്നതിനാല്‍ 2024 അവസാനത്തോടെ കാനഡയിലെ നാഷണല്‍ ഓഫീസ് വേക്കന്‍സി നിരക്ക് ഏകദേശം 15 ശതമാനത്തിലെത്തുമെന്ന് കോളിയേഴ്‌സ് കാനഡ റിപ്പോര്‍ട്ട്. 2020 മുതല്‍ കാനഡയിലെ ഓഫീസ് ഒഴിവുകള്‍ ഏകദേശം എട്ടില്‍ നിന്ന് 14 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ അടുത്ത 18 മാസത്തിനുള്ളില്‍ വലിയ സാമ്പത്തിക മാന്ദ്യം 2025 ന്റെ തുടക്കത്തില്‍ ഇത് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈബ്രിഡ് ജോലികള്‍ കൂടുതല്‍ ജനപ്രിയമാകുമ്പോഴും സാമ്പത്തിക വളര്‍ച്ച വേക്കന്‍സി ഗ്രോത്തിനെ തീവ്രമാക്കുന്നു. 

നാലാം പാദത്തിലെ 49 ശതമാനത്തില്‍ നിന്ന് ഇന്‍-ഓഫീസ്, റിമോട്ട് വര്‍ക്കുകള്‍ ബാലന്‍സ് ചെയ്യുന്നതിന് അന്തിമ തീരുമാനമെടുത്തതായി 55 ശതമാനം കമ്പനികളും പറയുന്നു. 86 ശതമാനം വാടകക്കാര്‍ തങ്ങളുടെ നിലവിലെ ഹൈബ്രിഡ് ക്രമീകരണങ്ങളില്‍ സംതൃപ്തരാണെന്ന് സൂചിപ്പിച്ചു. 

കമ്പനികള്‍ ജീവനക്കാരെ ഓഫീസില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന ശരാശരി ദിവസങ്ങളുടെ എണ്ണം 2022 അവസാനത്തോടെ 2.5 ആയിരുന്നത് അവസാന പാദത്തോടെ മൂന്നായി ഉയര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.