ബ്രിട്ടിഷ് കൊളംബിയയിൽ മാരകമായ കൂൺ വളരുന്നു, ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വിദഗ്ദ്ധർ

By: 600110 On: Aug 15, 2023, 8:16 PM

 

 

ഓസ്‌ട്രേലിയയിൽ നിരവധി പേരുടെ മരണത്തിന് കാരണമായ അമാനിറ്റ ഫാലോയിഡ്സ് എന്ന ഡെത്ത് ക്യാപ് കൂൺ കാനഡയിലെ സതേൺ ബ്രിട്ടിഷ് കൊളംബിയയിലും കണ്ടെത്തിയിരിക്കുന്നു. വിഷാംശമുള്ള ഈ ഫംഗസ് കഴിച്ചാൽ മാരകമായേക്കാം എന്നതിനാൽ ഭക്ഷണം കഴിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബി.സി. സെന്റർ ഫോർ ഡിസീസ് കൺട്രോൾ (BCCDC), വാൻകൂവർ ഐലൻഡ് കമ്മ്യൂണിറ്റികൾ എന്നിവ ഈ മറുനാടൻ കൂണിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

1997 ലാണ് ഈ കൂൺ ആദ്യമായി നിരീക്ഷിക്കപ്പെട്ടത്. അന്ന് വാൻകൂവർ ദ്വീപിലും ഗൾഫ് ദ്വീപുകളിലും ഇത് കണ്ടെത്തിയിരുന്നു. നഗരപ്രദേശങ്ങളിലും മനുഷ്യ സാന്നിധ്യമുള്ള ഇടങ്ങളിലുമാണ് പ്രധാനമായും ഈ കൂണുകളെ കാണപ്പെടുന്നത്. പാർക്കുകളിലും വഴിയോരങ്ങളിലും നട്ടുപിടിപ്പിച്ച യൂറോപ്യൻ വൃക്ഷ ഇനങ്ങളുമായി ചേർന്നാണ് ഇവ വളരുന്നത്. ഇവയെ കഴിക്കുന്നത് കരളിനും വൃക്കയ്ക്കും തകരാറുണ്ടാക്കാം, മണിക്കൂറുകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഇവയുമായി സമ്പർക്കമുണ്ടായാൽ വിഷ ചികിത്സാ കേന്ദ്രങ്ങളുമായി ബന്ധപ്പെടാനും ശ്രദ്ധയോടെ കൂൺ നീക്കം ചെയ്യാനും വിദഗ്ധർ നിർദ്ദേശിക്കുന്നു.