കണ്ടിഞ്ചൻസി ഫണ്ടിൽ നിന്നും 766 മില്യൺ ഡോളർ പുതിയ പദ്ധതികൾക്കായി ചിലവാക്കാൻ ധനമന്ത്രാലയം

By: 600110 On: Aug 14, 2023, 6:44 PM

 

 

ഈ സാമ്പത്തിക വർഷത്തിലെ ഒന്റാരിയോയുടെ ആദ്യ പാദ ചെലവ് നേരത്തെ തീരുമാനിച്ചതും കവിഞ്ഞ് ഏകദേശം 766 മില്യൺ ഡോളറാണ്. പ്രധാനമായും കണ്ടിഞ്ചൻസി ഫണ്ടുകളിൽ നിന്നാണ് ഇത്രയും തുക എടുക്കുന്നത്. ധനമന്ത്രി പീറ്റർ ബെത്‌ലെൻഫാൽവിയുടെ സാമ്പത്തിക അപ്‌ഡേറ്റ് പ്രകാരം 2023-24 സാമ്പത്തിക വർഷത്തേക്ക് 1.3 ബില്യൺ ഡോളർ ധന കമ്മിയാണ് പ്രവചിക്കുന്നത്. ഇത് കഴിഞ്ഞ സ്പ്രിംഗ് ബജറ്റിൽ വിവരിച്ചിരുന്നു.

വരുമാനവും ചെലവും ബജറ്റ് പ്രവചനങ്ങളുമായി യോജിക്കുന്നുണ്ട്. എന്നാൽ ഒരു സൂക്ഷ്മ പരിശോധനയിൽ പുതിയ പദ്ധതിയുടെ ചെലവിൽ $766.6 മില്യൺ കാണുന്നു. വ്യാവസായിക ഭൂമി വികസിപ്പിച്ചുകൊണ്ട് വലിയ തോതിൽ ഉത്പാദനം വർദ്ധിപ്പിക്കാനും അതോടൊപ്പം പോലീസിംഗിനും ടൊറന്റോ വെള്ളപ്പൊക്ക സംരക്ഷണത്തിനും ഒട്ടാവയിലെ വില താങ്ങാവുന്ന ഭവന നിർമ്മാണത്തിനും, വൈൻ മേഖലയിലേയ്ക്കുമാണ് പകുതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ ചെലവിന്റെ ഭൂരിഭാഗവും 4 ബില്യൺ ഡോളറിന്റെ കണ്ടിഞ്ചൻസി ഫണ്ടിൽ നിന്നുമാണ് എടുക്കുന്നത്. ഇതിന് സുതാര്യതയില്ല എന്ന കാരണത്താൽ വിമർശനവും ഉയരുന്നുണ്ട്.