നോർത്ത് വെസ്റ്റേൺ മേഖലയിൽ കാട്ടുതീ നിയന്ത്രിക്കാൻ സായുധ സേനയെ വിന്യസിച്ച് ഫെഡറൽ ഗവൺമെന്റ്

By: 600110 On: Aug 14, 2023, 6:42 PM

 

 

കാട്ടുതീ രൂക്ഷമായ സാഹചര്യത്തിൽ നോർത്ത് വെസ്റ്റേൺ പ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി കനേഡിയൻ സായുധ സേനയെ (CAF) വിന്യസിച്ചു. തീ അണയ്ക്കുന്നതിലുള്ള വെല്ലുവിളികൾ കാരണമാണ് പ്രവിശ്യ ഫെഡറൽ സർക്കാരിന്റെ സഹായം തേടിയത്. പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ പ്രസ്താവിച്ചതനുസരിച്ച് അഗ്നിശമനം, വ്യോമ ഗതാഗതം, ഏകോപനം, ലോജിസ്റ്റിക്സ് എന്നിവ CAF ന്റെ ചുമതലയായിരിക്കും. തീപിടിത്തം നോർത്തേൺ കമ്മ്യൂണിറ്റികളിലേയ്ക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ CAF ന്റെ സന്നദ്ധതയെ എമർജൻസി പ്രിപേർഡ്നെസ്സ് മന്ത്രി ഹർജിത് സജ്ജൻ സ്ഥിരീകരിച്ചു.

നോർത്ത് വെസ്റ്റ് ടെറിടറി-ആൽബർട്ട അതിർത്തിയിലെ ഒന്നിലധികം പ്രദേശങ്ങളിൽ പലായനം ചെയ്യാനുള്ള ഉത്തരവുകൾ ലഭിച്ചുകഴിഞ്ഞു. ഫോർട്ട് സ്മിത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, അവിടുത്തെ 2,500 താമസക്കാരോടും ഹൈവേ 5 വഴി എട്ട് മണിക്കൂറിനുള്ളിൽ രക്ഷപ്പെടണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ലാൻഡിംഗ് ഫസ്റ്റ് നേഷൻസ്, സ്ലേവ് റിവർ മേഖല, നിരവധി തടാകതീര പ്രദേശങ്ങൾ എന്നിവയുൾപ്പെടെ സ്മിത്തിലെ മറ്റ് സ്ഥലങ്ങളിലും ഒഴിപ്പിക്കൽ തുടരുകയാണ്. വുഡ് ബഫലോ നാഷണൽ പാർക്കിൽ നിന്ന് കാട്ടുതീ പടരുന്നതിനെ തുടർന്ന് ആൽബർട്ടയിലെ ഫോർട്ട് ഫിറ്റ്‌സ്‌ജെറാൾഡ് മേഖലയിൽ നിന്നും ആളുകളോട് പലായനം ചെയ്യാൻ ഉത്തരവുണ്ട്.