കാനഡയില്‍ 17 രോഗികളില്‍ ഒരാള്‍ക്ക് ചികിത്സാപിഴവ് മൂലം പരുക്കേല്‍ക്കുന്നതായി റിപ്പോര്‍ട്ട് 

By: 600002 On: Aug 14, 2023, 11:47 AM

 

 

കാനഡയിലെ ആശുപത്രികളില്‍ ഓരോ വര്‍ഷവും പതിനായിരക്കണക്കിന് രോഗികള്‍ക്ക് മന:പൂര്‍വ്വമല്ലാത്ത ചികിത്സാപിഴവ് മൂലം പരുക്കുകളുണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ട്. ചിലര്‍ അനിഷ്ട സംഭവങ്ങള്‍ അഭിമുഖീകരിക്കുകയോ ചിലര്‍ക്ക് മരണം വരെയുണ്ടാകുന്ന സംഭവങ്ങളും ഉണ്ടാകുന്നുവെന്ന് കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ജീവന്‍ വരെ അപകടത്തിലാകുന്ന തരത്തിലുള്ള മരുന്നുകള്‍ തെറ്റായി നല്‍കുന്നത്. ക്ലാമ്പുകള്‍, സ്‌പോഞ്ചുകള്‍ അല്ലെങ്കില്‍ മറ്റ് മെഡിക്കല്‍ ഉപകരണങ്ങളോ വസ്തുക്കളോ ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തിനുള്ളില്‍ മറന്നു വെക്കുന്നത്, കിടപ്പുരോഗികളെ ശരിയായ രീതിയില്‍ ശുശ്രൂഷിക്കാതെ വരുമ്പോഴുണ്ടാകുന്ന വ്രണങ്ങള്‍ തുടങ്ങിയവയാണ് ചികിത്സാപിഴവുകളില്‍ ഉള്‍പ്പെടുന്നത്. ഇവ ഒരാളുടെ ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ കാരണമാക്കുന്നു. 2021-22 വര്‍ഷക്കാലയളവില്‍ 17 രോഗികളില്‍ ഒരാള്‍ക്ക് പ്രതിവര്‍ഷം കാനഡയിലെ ആശുപത്രികളിലെ ചികിത്സാപിഴവ് മൂലം പരുക്കേല്‍ക്കുന്നുണ്ട്. പരുക്കുകളെ തുടര്‍ന്ന് ആശുപത്രികളില്‍ നീണ്ട ചികിത്സയ്ക്കായി കിടക്കേണ്ടിയും വരുന്നു. 

കോവിഡ് പാന്‍ഡെമിക്കിന് മുമ്പ് 18 ല്‍ ഒരാള്‍ക്ക് എന്ന നിലയിലായിരുന്നു. എന്നാല്‍ ഈ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമല്ല. എമര്‍ജന്‍സി റൂമുകളില്‍ ഉണ്ടാകുന്ന പിഴവുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തെറ്റായ രോഗനിര്‍ണയം മൂലമുണ്ടാകുന്ന ദോഷങ്ങള്‍, മാനസിക പരിചരണത്തില്‍ ഉണ്ടാകുന്ന പിഴവുകള്‍ എന്നിവയും ഉണ്ടാകുന്നുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ https://www.cihi.ca/en/patient-harm-in-canadian-hospitals-it-does-happen   ലിങ്കില്‍ ലഭ്യമാണ്.