വാന്‍കുവറില്‍ വാടകനിരക്ക് കുത്തനെ ഉയര്‍ന്നു: വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് വാടക നിരക്ക് 3,000 ഡോളറിലധികം!

By: 600002 On: Aug 14, 2023, 11:04 AM

 

 

ജൂലൈ മാസത്തില്‍ വാന്‍കുവറില്‍ വാടക നിരക്ക് കുത്തനെ ഉയര്‍ന്നതായി Rentals.ca റിപ്പോര്‍ട്ട്. നഗരത്തില്‍ വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് വാടകനിരക്ക് നിലവില്‍ ശരാശരി 3,000 ഡോളറിലധികമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് കഴിഞ്ഞ മാസത്തെ ശരാശരി വാടകയേക്കാള്‍ 2.3 ശതമാനവും കഴിഞ്ഞ വര്‍ഷം ഈ സമയത്തെ നിരക്കിനേക്കാള്‍ 16.2 ശതമാനവും വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാടകനിരക്കില്‍ കാനഡയില്‍ ഏറ്റവും നിരക്ക് കൂടിയ നഗരമാണ് വാന്‍കുവര്‍. വാന്‍കുവറിന്റെ ശരാശരിയായ 3,013 ഡോളറിനേക്കാള്‍ 400 ഡോളറിലധികം കുറവ് രേഖപ്പെടുത്തിയ ടൊറന്റോ രണ്ടാം സ്ഥാനത്താണ്. 

ടൊറന്റോയില്‍ വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി വാടക 2,592 ഡോളറാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാന്‍കുവറില്‍ ടു ബെഡ്‌റൂം യൂണിറ്റുകളുടെ ശരാശരി വാടക പ്രതിമാസം ഏകദേശം 4,000 ഡോളറാണ്.