കാനഡയുടെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 2021 മാര്‍ച്ചിന് ശേഷം ആദ്യമായി ജൂണില്‍ കുറഞ്ഞെങ്കിലും വീണ്ടും നിരക്ക് ഉയരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു. നിരക്ക് രണ്ട് ശതമാനം എന്ന ലക്ഷ്യം കൈവരിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും ബിഎംഒ ചീഫ് ഇക്കണോമിസ്റ്റ് ഡഗ്ലസ് പോര്‍ട്ടര്‍ പറഞ്ഞു. ഉയര്‍ന്ന പെട്രോള്‍ വില കാരണം ജൂലൈയില്‍ പണപ്പെരുപ്പം 3.1 ശതമാനത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഡഗ്ലസ് പോര്‍ട്ടര്‍ പറഞ്ഞു. കുറഞ്ഞ പെട്രോള്‍ വില കഴിഞ്ഞ വര്‍ഷം പണപ്പെരുപ്പം കുറയാന്‍ കാരണമായെങ്കിലും, വിലക്കയറ്റം പണപ്പെരുപ്പ സമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ തുടങ്ങുമെന്നും പോര്‍ട്ടര്‍ വ്യക്തമാക്കി.
സെപ്റ്റംബറില്‍ ബാങ്ക് ഓഫ് കാനഡ വീണ്ടും പലിശനിരക്ക് ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും, മറ്റൊരു നിരക്ക് വര്‍ധനവ് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറയുന്നു.
ഇനിയും തൊഴിലില്ലായ്മ വര്‍ധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നതിനാല്‍, സ്ഥിരമായ പണപ്പെരുപ്പ നിരക്ക് വര്‍ധന സെന്‍ട്രല്‍ ബാങ്ക് താല്‍ക്കാലികമായി നിര്‍ത്തണമെന്ന് പോര്‍ട്ടര്‍ നിര്‍ദ്ദേശിക്കുന്നു.