ഹവായ് ദ്വീപസമൂഹത്തിൽ കാട്ടുതീ; 93 പേർ മരിച്ചു

By: 600021 On: Aug 14, 2023, 7:11 AM

യുഎസിലെ ദ്വീപ് സമൂഹമായ ഹവായിൽ ഉണ്ടായ കാട്ടുതീയിൽ ഇതുവരെ 93 പേർ മരിച്ചു. നൂറുകണക്കിന് ആളുകളെയാണ് കാണാതായത്. ടൂറിസ്റ്റ് കേന്ദ്രമായ ലഹൈന പട്ടണത്തെ ചുട്ടെരിച്ച കാട്ടുതീയിൽ 2200 കെട്ടിടങ്ങൾ നശിച്ചു. 850 ഹെക്ടർ പ്രദേശം കത്തി നശിച്ചു. മൃതദേഹം കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ച് തിരച്ചിൽ പുരോഗമിക്കുന്നു. ഹവായിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ ദുരന്തത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ഗവർണർ ജോഷ് ഗ്രീൻ അറിയിച്ചു. ഇതുവരെ ദുരന്ത മേഖലയുടെ മൂന്ന് ശതമാനം സ്ഥലത്ത് മാത്രമേ തിരച്ചിൽ സംഘം പരിശോധിച്ചു കഴിഞ്ഞിട്ടുള്ളൂ.