ഹിമാചൽ പ്രദേശിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് ഏഴ് പേര് മരിച്ചു. ആറ് പേരെ രക്ഷപ്പെടുത്തി. കനത്ത മഴയിലും വെള്ള പാച്ചിലിലും രണ്ട് വീടുകൾ ഒഴുകിപ്പോയി. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിക്കും മുഴുവൻ ജില്ലകളിലെയും കലക്ടർമാർക്കും മഴ കനക്കുന്ന സാഹചര്യം നിരീക്ഷിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനും മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു നിർദ്ദേശം നൽകി. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് അദ്ദേഹം എല്ലാ ജില്ലാ കലക്ടർമാരിൽ നിന്നും വിവരം തേടി. ദുരിതബാധിതരായ കുടുംബങ്ങൾക്ക് ലഭ്യമാക്കാവുന്ന എല്ലാ സഹായങ്ങളും നൽകാൻ മുഖ്യമന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകി.