77 ആമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം; രാഷ്ട്രപതി ദ്രൗപതി മുർമു വൈകിട്ട് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും

By: 600021 On: Aug 14, 2023, 5:15 AM

77 മത് സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം, രാഷ്ട്രപതി ദ്രൗപതി മൂർമു ഇന്ന് വൈകിട്ട് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. നാളെ രാവിലെ ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. സേനാ വിഭാഗങ്ങളുടെ പൂർണ ഡ്രസ്സ് റിഹേഴ്സൽ ഇന്നലെ പൂർത്തിയായി. ഗവൺമെന്റിന്റെ ജൻ ഭാഗിധാരി കാഴ്ചപ്പാടനുസരിച്ച് നിരവധി പുതിയ കാര്യങ്ങളാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനായി സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി വ്യത്യസ്ത തൊഴിലുകളിൽ ഏർപ്പെടുന്ന 1800 ഓളം വിശിഷ്ട അതിഥികളെ സ്വാതന്ത്ര്യദിനാ ഘോഷത്തിൽ പങ്കെടുക്കാൻ ഗവൺമെൻറ് ക്ഷണിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലെ 660 സർപഞ്ചുമാരും, ഫാർമർ - പ്രൊഡ്യൂസർ ഓർഗനൈസേഷൻ, പ്രധാനമന്ത്രി കിസാൻ സമ്മാന നിധി, പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതികളിലെ ഗുണഭോക്താക്കളും ,പുതിയ പാർലമെൻറ് മന്ദിരം ഉൾപ്പെടെ കേന്ദ്ര പദ്ധതിയിലെ യോഗിമാരും ആഘോഷങ്ങളിൽ പങ്കെടുക്കും. 18 വൈവിധ്യമാർന്ന ട്രേഡുകളിൽ നിന്നായി 50 ഖാദി- കരകൗശല വിദഗ്ധരും 62 കര കൗശല വിദഗ്ധരും മൈക്രോ - ചെറുകിട ഇടത്തരം സംരംഭകത്വം മന്ത്രാലയതിൻ്റെ ക്ഷണം സ്വീകരിച്ച് എത്തും. CBSE കേന്ദ്രീയ വിദ്യാലയ സംഘതൻ സ്കൂളുകളിൽ നിന്നും 50 അധ്യാപകർ ഇന്നും നാളെയുമായി സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കും. ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തോടെ രണ്ടുവർഷമായി നടന്നുവരുന്ന ആസാദി കാ അമൃത് മഹോത്സവ് ആഘോഷ പരിപാടികൾക്ക് സമാപനമാകും. 2021 മാർച്ച് 12ന് അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആസാദി കാ അമൃത് മഹോത്സവ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.