അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ 2023 ലെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. SP മാരായ വൈഭവ് സക്സസേന, ഡി ശിൽപ, ആർ ഇളങ്കോ, അഡീഷണൽ SP മാരായ സുൽഫിക്കർ എം.കെ, പി.രാജ്, SI കെ.സാജൻ, ACP കുമാർ, ദിനിൽ.ജെ.കെ CI മാരായ കെ.ആർ ബിജു ,പി ഹരിലാൽ എന്നിങ്ങനെ ഒൻപത് പേർക്കാണ് അംഗീകാരം. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആർ. ഇളങ്കോ,വൈഭവ് സക്സേന എന്നിവർക്കും മനോരമക്കൊലകേസിലെ പ്രതിയെ പിടികൂടിയതിന് പി ഹരിലാലിനും, കൊല്ലം വിസ്മയ കേസിലെ അന്വേഷണത്തിന് രാജ് കുമാറിനും നൂറനാട് ഇർഷാദ് വധക്കേസിലെ അന്വേഷണത്തിന് കെ ആർ ബിജുവിനും അംഗീകാരം കിട്ടി. മാറനെല്ലൂരിൽ അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിലെ അന്വേഷണ മികവിനാണ് ശിൽപയ്ക്കും സുൾഫിക്കറിനും പുരസ്ക്കാരം. കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലാണ് ജെ.ദിനിലിന് മെഡൽ ലഭിച്ചത്.