കാൽഗറിയിലെ സർവകലാശാലകളിൽ താമസ സൗകര്യത്തിന് കടുത്ത ക്ഷാമം

By: 600110 On: Aug 13, 2023, 6:36 PM

 

 

2023 സെമസ്റ്ററിൽ കാമ്പസിലെ താമസസ്ഥലങ്ങൾ പൂർണ്ണമായും നിറഞ്ഞതിനാൽ കാൽഗറിയിലെ പ്രധാന പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളായ കാൽഗറി യൂണിവേഴ്സിറ്റി, SAIT, മൗണ്ട് റോയൽ യൂണിവേഴ്സിറ്റി (MRU) എന്നിവയിൽ വളരെ ഉയർന്ന നിലയിലാണ് വാടക. കാൽഗറി സർവകലാശാല, SAIT, MRU എന്നിവിടങ്ങളിൽ നൂറുകണക്കിന് വിദ്യാർത്ഥികളാണ് താമസം ലഭിക്കുന്നതിനായി കാത്തിരിക്കുന്നവരുടെ ലിസ്റ്റിലുള്ളത്. SAIT സർവകലാശാലയുടെ രണ്ട് റസിഡൻസ് ടവറുകൾ ആയിരത്തിലധികം വിദ്യാർത്ഥികളാൽ നിറഞ്ഞുകഴിഞ്ഞു. കൂടാതെ 100 ഓളം പേർ വെയിറ്റിംഗ് ലിസ്റ്റിലുമുണ്ട്. കാൽഗറി സർവകലാശാലയിൽ 740 വിദ്യാർത്ഥികൾ വെയിറ്റ്‌ലിസ്റ്റിലുണ്ട്.

കാമ്പസിന് പുറത്തുള്ള ഹൗസിംഗ് സൗകര്യങ്ങളുമായി വിദ്യാർത്ഥികളെ ബന്ധിപ്പിക്കുന്നതിന് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വീടില്ലാത്തവരെ താമസിപ്പിക്കുന്നതിനുള്ള താത്കാലിക പരിഹാരങ്ങളും കണ്ടെത്താൻ ശ്രമം തുടരുകയാണ്. കാൽഗറിയിലെ മത്സരാധിഷ്ഠിത വാടക വിപണിയും പുറത്ത് താമസസൗകര്യം കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടും കാമ്പസുകളിലെ താമസസ്ഥലത്തിന്റെ ക്ഷാമത്തിന് കാരണമാകുന്നു.