രാജ്യമൊട്ടാകെ മോൺസ്റ്റർ എനർജി പാനീയങ്ങൽ തിരിച്ചുവിളിക്കുന്നു

By: 600110 On: Aug 13, 2023, 6:35 PM

 

 

കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയുടെ പുതിയ നടപടിയുടെ ഭാഗമായി മോൺസ്റ്റർ എന്ന ബ്രാൻഡിലുള്ള എനർജി ഡ്രിങ്കുകളെ ദേശീയ തലത്തിൽ തിരിച്ചുവിളിച്ചു.
കഫീൻ അടങ്ങിയിട്ടുള്ളതും ഇംഗ്ലീഷിലും ഫ്രഞ്ചിലും ദ്വിഭാഷാ ലേബലിംഗ് ഇല്ലാത്തതുമായ പാനീയത്തിന്റെ എല്ലാ വ്യത്യസ്ത രുചിഭേദങ്ങളും തിരിച്ചുവിളിക്കുകയാണെന്ന് ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി വ്യക്തമാക്കി.

കഫീൻ ഉപയോഗം, ലേബലിംഗ് നിബന്ധനകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് ഉത്പന്നങ്ങൾ തിരിച്ചുവിളിക്കുന്നതെന്ന് ഏജൻസി പറയുന്നു. തിരിച്ചുവിളിച്ച ഉത്പന്നങ്ങൾ കഴിക്കുകയോ വിളമ്പുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് കാനഡ സ്വദേശികളെ അധികൃതർ ഉപദേശിക്കുന്നു. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കളയുകയോ വാങ്ങിയിടത്ത് തിരികെ നൽകുകയോ ചെയ്യണമെന്ന് ഏജൻസി പറയുന്നു. ഈ ഉൽപ്പന്നങ്ങളുടെ ഉപഭോഗവുമായി ബന്ധപ്പെട്ട് രോഗങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.