ഒന്റാരിയോയിൽ ഭവനവില കുതിച്ചുയരുന്നു, പരിഹാരം കാണാനാവാതെ അധികൃതർ

By: 600110 On: Aug 13, 2023, 6:33 PM

 

 

വിൽമോട്ട് ടൗൺഷിപ്പ് മേയർ നതാഷ സലോനന് തന്റെ വിവിധ ജോലികളായ മേയർ, റീജിയണൽ കൗൺസിലർ തുടങ്ങിയവയിൽ നിന്ന് പ്രതിവർഷം 90,000 ഡോളർ സമ്പാദിക്കാനാവുന്നുണ്ടെങ്കിലും ഉയർന്ന ഭവന വിലയും വിദ്യാർത്ഥി വായ്പാ കടവും കാരണം സ്വന്തം മുനിസിപ്പാലിറ്റിയിൽ ഒരു വീട് വാങ്ങാൻ കഴിയുന്നില്ല. വിൽമോട്ടിലെ ഒരു വീടിന്റെ ശരാശരി വില കഴിഞ്ഞ മാസം 916,167 ഡോളറായിരുന്നു. ഈ സാഹചര്യം അവരുടെ സമപ്രായക്കാർക്കിടയിൽ ആദ്യമല്ല. 20-കളുടെ അവസാനത്തിൽ പ്രസ്യമുള്ള അവരുടെ സുഹൃത്തുക്കളിൽ പലരും വീട് സ്വന്തമാക്കുന്ന വിഷയത്തിൽ ഇതേ വെല്ലുവിളികൾ നേരിടുന്നു.

യുവ പ്രൊഫഷണലുകൾ ഉൾപ്പെടെ ആദ്യമായി വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവരെ ഭവന വിപണിയിൽ പ്രവേശിക്കുന്നതിനുള്ള തടസ്സങ്ങൾ ഗണ്യമായി ബാധിക്കുന്നുണ്ട്. ഇത് പല തലമുറകൾ ഒരുമിച്ച് താമസിക്കുന്നതിലേയ്ക്ക് നയിക്കുന്നു. താങ്ങാനാവുന്ന വിലയോടുകൂടിയ വീടുകൾ നിർമ്മിക്കുന്നതിനുള്ള സംരംഭങ്ങളെ സലോനൻ പിന്തുണയ്ക്കുന്നു, എന്നാൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന യുവ പ്രൊഫഷണലുകൾക്ക് സമഗ്രമായ രീതിയിൽ പരിഹാരം ആവശ്യമാണെന്ന് അവർ പറഞ്ഞു.