ഇന്ന് ലോക അവയവദാന ദിനം. അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാവർഷവും ഓഗസ്റ്റ് 13 നാണ് ലോക അവയവദാന ദിനമായി ആചരിച്ചു വരുന്നത്. അവയവദാന സമ്പ്രദായം സ്വീകരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. 'സന്നദ്ധ സേവനത്തിനായി മുന്നേറുക, കുറവ് നികത്താൻ കൂടുതൽ അവയവ ദാതാക്കൾ ആവശ്യമാണ്' എന്നതാണ് ഇത്തവണത്തെ ദിനാചരണ പ്രമേയം. അതേസമയം, അവയവദാനം നിരുത്സാഹപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ ഒഴിവാക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക ക്യാമ്പയിൻ നടത്തുമെന്നും അവയവമാറ്റ മേഖലയിൽ ക്രമക്കേടും ചൂഷണവും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.