സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തയ്യാറെടുത്ത് രാജ്യം

By: 600021 On: Aug 13, 2023, 5:38 PM

മറ്റന്നാൾ നടക്കുന്ന 77 മത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തയ്യാറെടുത്ത് രാജ്യം. ആഘോഷങ്ങൾക്ക് മുന്നോടിയായി ഡൽഹിയിലെ ചെങ്കോട്ടയിൽ വിവിധ സായുധ സേനകൾ പരേഡിന്റെ പൂർണ്ണ ഡ്രസ്സ് റിഹേഴ്സൽ നടത്തിവരികയാണ്. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ രാജ്യതിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1800 ഓളം പ്രത്യേക അതിഥികൾ ന്യൂഡൽഹിയിൽ എത്തും. സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് രാജ്യമെങ്ങും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.