അഹമ്മദാബാദിൽ തിരംഗ യാത്രക്ക് തുടക്കം കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ

By: 600021 On: Aug 13, 2023, 5:31 PM

സ്വാതന്ത്ര്യാനന്തര കാലത്ത് രാജ്യത്തിനുവേണ്ടി ജീവിക്കുന്നതിൽ നിന്നും പൗരന്മാരെ തടയാൻ ആർക്കും കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിലെ അഹമ്മദാബാദിൽ തിരംഗ യാത്ര ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. പോയ വർഷം ഓഗസ്റ്റ് 15ന് ത്രിവർണ പതാക ഉയർത്താത്ത ഒരു വീടും രാജ്യത്ത് ഉണ്ടായിരുന്നില്ലെന്നും, എല്ലാ വീടുകളിലും പതാക ഉയർത്തുന്നതോടെ രാജ്യം മുഴുവൻ പതാക മയം ആകുമെന്നും അദ്ദേഹം പറഞ്ഞു. മേരി മിട്ടി - മേരാ ദേശ് പ്രചരണത്തിന്റെ ഭാഗമായാണ് തിരംഗ യാത്ര സംഘടിപ്പിച്ചത്. അതേസമയം, ഗാന്ധിനഗറിനടുത്ത് നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ പുതിയ കെട്ടിടത്തിന് അമിത് ഷാ തറക്കല്ലിട്ടു. ഗാന്ധിനഗറിലെ ലേഖവാഡയിൽ 60 ഏക്കർ സ്ഥലത്താണ് NSG കമാണ്ടോകൾക്കായി പ്രത്യേക ക്യാമ്പസ് നിർമ്മിക്കുന്നത്.