ലോ ഇന്‍കം സപ്പോര്‍ട്ട് പ്രോഗ്രാം വിപുലീകരിക്കാനൊരുങ്ങി സിറ്റി ഓഫ് കാല്‍ഗറി 

By: 600002 On: Aug 12, 2023, 1:44 PM

 


ലോ ഇന്‍കം സര്‍വീസുകള്‍ക്കായുള്ള അഭ്യര്‍ത്ഥനകള്‍ കാല്‍ഗറിയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സിറ്റി ഓഫ് കാല്‍ഗറിയുടെ സോഷ്യല്‍ സപ്പോര്‍ട്ട് ടീമിലുള്ള ലിസ ഡേവിസ് പറയുന്നത്, ഫെയര്‍ എന്‍ട്രി സപ്പോര്‍ട്ട് പ്രോഗ്രാമിന് കഴിഞ്ഞ ഒമ്പത് മാസമായി അപേക്ഷകളില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ്. തൊഴിലില്ലായ്മ നിരക്കുകളും കുടിയേറ്റ പ്രവണതകളും വര്‍ധനവിന് ആക്കം കൂട്ടുമെന്ന് ലിസ ഡേവിസ് പറഞ്ഞു. അതിനാല്‍ സിറ്റി സപ്പോര്‍ട്ട് പ്രോഗ്രാം വിപുലീകരിക്കാനുള്ള പദ്ധതിയിലാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഫെയര്‍ എന്‍ട്രി പ്രോഗ്രാമിന് കീഴില്‍ സിറ്റി കുറഞ്ഞ വരുമാനമുള്ള കാല്‍ഗറിയിലെ ആളുകള്‍ക്ക് ഒരു അപേക്ഷാ പ്രക്രിയ വഴി സബ്‌സിഡി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ ട്രാന്‍സിറ്റ് പാസുകള്‍, റിക്രിയേഷന്‍ ഫീ അസിസ്റ്റന്‍സ്, പ്രോപ്പര്‍ട്ടി ടാക്‌സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.