ലിസ്റ്റീരിയ സാന്നിധ്യം: കാനഡയില്‍ ചില ഐസ്‌ക്രീമുകള്‍ തിരിച്ചുവിളിച്ചു 

By: 600002 On: Aug 12, 2023, 11:33 AM

 


ലിസ്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കാനഡയില്‍ നിരവധി ഫ്രോസണ്‍ ഡെസേര്‍ട്ടുകള്‍ തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്. യുഎസില്‍ ലിസ്റ്റീരിയ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് യുഎസ് ബ്രാന്‍ഡായ സോഫ്റ്റ് സെര്‍വ് ഓണ്‍ ദി ഗോ വിറ്റഴിച്ച ആറ് ഉല്‍പ്പന്നങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നതെന്ന് കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി(സിഎഫ്‌ഐഎ) അറിയിച്ചു. ലിസ്റ്റീരിയ സാന്നിധ്യം കണ്ടെത്തിയ ഐസ്‌ക്രീമുകള്‍, ഫ്രോസണ്‍ ഡെസേര്‍ട്ട്, സോര്‍ബെറ്റ് എന്നിവ ഒന്റാരിയോയിലും ക്യുബെക്കിലും വിറ്റു. ഇത് സംബന്ധിച്ച് ഫുഡ് സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഈ ബ്രാന്‍ഡിന്റെ മറ്റ് ഉല്‍പ്പന്നങ്ങളും ചിലപ്പോള്‍ തിരിച്ചുവിളിക്കാന്‍ സാധ്യതയുണ്ട്. അതേസമയം, കാനഡയില്‍ തിരിച്ചുവിളിച്ച ഉല്‍പ്പന്നങ്ങള്‍ കഴിച്ചവര്‍ക്ക് ആരും ഇതുവരെ അസ്വസ്ഥതകളോ രോഗങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

തിരിച്ചുവിളിച്ച ഉല്‍പ്പന്നങ്ങള്‍ കഴിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്നും അവ ഉപേക്ഷിക്കാനോ വാങ്ങിയ സ്‌റ്റോറുകളിലേക്ക് തിരിച്ചുനല്‍കുകയോ ചെയ്യണമെന്ന് ജനങ്ങളോട് അധികൃതര്‍ നിര്‍ദ്ദേശിച്ചു.