അറ്റ്‌ലാന്റിക് കാനഡയില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ കൊടുങ്കാറ്റുകളുണ്ടാകുമെന്ന് പ്രവചനം 

By: 600002 On: Aug 12, 2023, 9:57 AM

 


ഈ സീസണില്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ കൊടുങ്കാറ്റുകള്‍ വീശിയടിക്കുമെന്ന് കനേഡിയന്‍ ഹരിക്കെയ്ന്‍ സെന്റര്‍ പ്രവചിക്കുന്നു. സമുദ്രത്തിലുണ്ടാകുന്ന ചുഴലിക്കാറ്റ് അറ്റ്‌ലാന്റിക് കാനഡയെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സെന്റര്‍ സൂചിപ്പിക്കുന്നു. സമുദ്രത്തില്‍ സാധാരണ താപനിലയേക്കാള്‍ കൂടുതലാണ് നിലവിലെന്നും ഇതാണ് കൂടുതല്‍ ചുഴലിക്കാറ്റുകള്‍ ഉണ്ടാകാന്‍ സാധ്യത വര്‍ധിപ്പിക്കുന്നതെന്നുമാണ് വിദഗ്ധരുടെ കണ്ടെത്തല്‍. 

ഉയര്‍ന്ന സമുദ്ര താപനിലയും എല്‍നിനോ പ്രതിഭാസത്തിന്റെ വരവും സാധാരണ ചുഴലിക്കാറ്റ് സീസണിന്റെ സാധ്യത ഇരട്ടിയാക്കിയതായി നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു. ജൂണ്‍ 1 മുതല്‍ നവംബര്‍ 30 വരെ ഔദ്യോഗികമായി നടക്കുന്ന ചുഴലിക്കാറ്റ് സീസണില്‍,  ഈസ്‌റ്റേണ്‍ കാനഡയില്‍ കൂടുതല്‍ സമയം കൊടുങ്കാറ്റുകളുടെ തീവ്രത നിലനിര്‍ത്താന്‍ സമുദ്രത്തിലെ താപനില സഹായിക്കുമെന്ന് ഹരിക്കെയ്ന്‍  സെന്ററിലെ ക്രിസ് ഫോഗാര്‍ട്ടി പറഞ്ഞു. 

14 മുതല്‍ 21 വരെ കൊടുങ്കാറ്റുകള്‍ ഉണ്ടാകുമെന്നാണ് യുഎസ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്.