രാജ്യത്ത് ആദ്യമായി വനിതാ തടവുകാർ കൈകാര്യം ചെയ്യുന്ന റീടെയിൽ പെട്രോൾ ഔട്ട്ലെറ്റുകൾ തുറന്ന് തമിഴ്നാട് സർക്കാർ. ജയിൽ വകുപ്പിൻ്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ഓയിൽ കോപറേഷൻ ലിമിറ്റഡുമായി സഹകരിച്ചാണ് ഫ്രീഡം ഫില്ലിംഗ് സ്റ്റേഷനുകൾ ആരംഭിച്ചത്. പദ്ധതിയിൽ 30 വനിതാ തടവുകാരാണ് പുഴൽ സെൻട്രൽ ജയിലിനു സമീപത്തെ ഫ്രീഡം ഫില്ലിംഗ് സ്റ്റേഷനിൽ തൊഴിൽ ചെയ്യുന്നത്.പുനരധിവാസത്തിനും,നവീകരണത്തിനും സഹായിക്കുന്ന ഇത്തരം മാതൃകകൾ കുറ്റവാളികളായ സ്ത്രീകൾക്ക് പുതിയ കഴിവുകൾ പഠിക്കാനും തൊഴിൽ നേടാനും അവസരമൊരുക്കുമെന്ന് ജയിൽ ഡിജിപി പറഞ്ഞു.