സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി;കർത്തവ്യപഥിൽ അമൃതകലശങ്ങൾ ഒരുക്കും

By: 600021 On: Aug 12, 2023, 3:01 AM

സ്വാതന്ത്ര്യദിനാഘോഷത്തിൽ ഡൽഹിയിലെ കർത്തവ്യപഥിൽ അമൃതവനം ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി രാജ്യത്തെ 7,500 ബ്ലോക്ക് പരിധിയിലെ ഗ്രാമങ്ങളിലെ മണ്ണുമായുള്ള അമൃത കലശങ്ങൾ കർത്തവ്യപഥിൽ എത്തിക്കും. നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിലാണ് അമൃത കലശങ്ങൾ എത്തിക്കുക. കലശവുമായി എത്തുന്ന യുവജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. Yuva.gov.in എന്ന വെബ്സൈറ്റിൽ ചടങ്ങുകളുടെ സെൽഫി അപ്‌ലോഡ് ചെയ്യുന്നവർക്ക് കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. വിദ്യാലയങ്ങളിലും , കൃഷിയിടങ്ങളിലും, ഓഫീസുകളിലും പ്രതിജ്ഞ സംഘടിപ്പിക്കണമെന്നും ഗ്രാമങ്ങളിൽ 75 മരങ്ങൾ വീതം നടുകയോ പൂന്തോട്ടം നിർമ്മിക്കുകയോ ചെയ്യണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇതിനായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം മുഖേന തൈകൾ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.