രാജ്യം മണിപ്പൂരിനൊപ്പം; അവിശ്വാസ പ്രമേയത്തിന് മറുപടി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

By: 600021 On: Aug 12, 2023, 2:25 AM

മണിപ്പൂരിലെ ജനങ്ങളോട് സമാധാനം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനത്തിൻ്റെ സൂര്യൻ വൈകാതെ മണിപ്പൂരിൽ ഉദിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ആ സംസ്ഥാനം വികസനത്തിൻ്റെ പാതയിലേക്ക് വീണ്ടുമെത്തുമെന്നും വാഗ്ദാനം നൽകി. വടക്ക്- കിഴക്കൻ സംസ്ഥാനങ്ങൾ ദക്ഷിണേന്ത്യയുടെ കേന്ദ്രബിന്ദു ആക്കുമെന്നത് സർക്കാരിൻ്റെ കർത്തവ്യമാണെന്നും രാജ്യം മണിപ്പൂരിനൊപ്പം ഉണ്ടെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പാർലമെൻ്റിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രണ്ടേ കാൽ മണിക്കൂർ നീണ്ട പ്രസംഗത്തിൽ ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും മണിപ്പൂരിനെക്കുറിച്ച് പറയാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങി പോയി. ഇതിൻ്റെ പശ്ചാത്തലത്തിൽ അവിശ്വാസ പ്രമേയം സഭ ശബ്ദ വോട്ടോടെ തള്ളി. ഭാരത മാതാവിനെ കൊലപ്പെടുത്തി എന്ന പരാമർശം ഓരോ ഭാരതീയനേയും മുറിവേൽപ്പിക്കുന്നതാണെന്നും രാഷ്ട്രീയം കളിക്കാൻ മണിപ്പൂരിനെ ഉപയോഗിക്കരുതെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.